Latest News
Loading...

കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.



തീക്കോയി വെള്ളികുളത്തിന് സമീപം കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. തീക്കോയി ഇഞ്ചപ്പാറയില്‍ കാപ്പിലിപ്പറമ്പില്‍ വക്കച്ചന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. രാവിലെയാണ് കൂട്ടില്‍ വലിയ പാമ്പിനെ കണ്ടെത്തിയത്. 
 
കൂട്ടിലുണ്ടായിരുന്ന 2 കോഴികളെ കൊല്ലുകയും ഒരെണ്ണത്തിനെ പാമ്പ് വിഴുങ്ങുകയും ചെയ്തു. എന്നാല്‍ കയറിയ ദ്വാരത്തിലൂടെ തിരിച്ചിറങ്ങാന്‍ കഴിയാതെ വന്നതോടെ പാമ്പ് കൂടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. 




.വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരള വനംവകുപ്പിന്റെ സര്‍പ്പ ടീം അംഗങ്ങളായ ആരിഫ് വാഴയില്‍, നൗഷാദ് വെള്ളൂപ്പറമ്പില്‍ എന്നിവര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പാമ്പിനെ പിടികൂടി. ആക്രമണകാരിയായി കാണപ്പെട്ട പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് കൂട്ടിലാക്കിയത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments