Latest News
Loading...

ഇന്ധന വില വർധനക്കെതിരെ പ്രതിഷേധം



ജനങ്ങളുടെ നടുവൊടിക്കുന്ന അന്യായമായ ഇന്ധന വില വർധനക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഇരുചക്ര വാഹനം തള്ളിയുരുട്ടി നടത്തിയ പ്രകടനത്തിനു ശേഷം സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ അമേരിക്കൻ ദാസ്യവും നയതന്ത്ര പിഴവും ഭരണ പരാജയവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അമിത ഭാരം ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 


.രണ്ട് ഗുജറാത്തികൾക്കു വേണ്ടി രണ്ട് ഗുജറാത്തികൾ രാജ്യത്തെ വിറ്റ് തുലക്കുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം തെറ്റായ നടപടിക്രമങ്ങൾക്കെതിരെ രാജ്യത്തെ തെരുവുകളിൽ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് വി.എ. ഹസീബ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് വി.എം. ഷഹീർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് നന്ദിയും പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments