തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും, നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ് ടി വി കെ പ്രവർത്തകരും, സിനിമ താരങ്ങളുമടക്കം ആയിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ നടന്നത്.
തമിഴകത്തെ സൂപ്പര്‍ താരം മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന ചടങ്ങും സിനിമയിലെ ആവേശഭരിതമായ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു.
സത്യപ്രതിഞ്ജ വാചകം എഴുതി വായിക്കാതെ സി. ജോസഫ് എന്ന് വിജയ് പറഞ്ഞതും ഏറെ കയ്യടി നേടി.വിജയ്ക്കൊപ്പം ഒരു വനിത അടക്കം 9 പേരും സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
.തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു.
ടി വി കെ യുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സെൽവി എസ്. കീർത്തന എന്ന 29 കാരി ശിവകാശിയിൽ നിന്നും വിജയിച്ച് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്.
വിജയ്യുടെ മാതാപിതാക്കളും, നടി തൃഷ അടക്കമുള്ളവരും ചടങ്ങിനെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments