Latest News
Loading...

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം



തിടനാട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല മെഗാ ക്ലീനിങ് ഉദ്ഘാടനം തിടനാട് ടൗണിൽ പ്രസിഡൻ്റ് ശ്രീമതി .മിനി ബിനോ മുളങ്ങാശേരി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ.സജി ജോസഫ് സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയാർപ്പേഴ്സൺ ശ്രീമതി .ജെസ്സി ഷിബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മേഴ്സി ജോസഫ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. V P രാജു വലിയവീട്ടിൽ മെമ്പർമാരായ അജി രാജൻ, ബെറ്റി ബെന്നി, ശ്രീകാന്ത് എം. എസ്, ജോസ്കുട്ടി കോക്കാട്ട്, ബിനോ മുളങ്ങാശേരി. ബൈജു തോമസ്,സീന വി. എസ്, നൈസ് റോയി, ബ്ലോക്ക് പഞ്ചായത്ത് സംഘം അജിത മോഹൻദാസ്, തിടനാട് ഗ്രാമപഞ്ചായത്ത്, സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 




ഹരിതകർമ സേന ,ആശ പ്രവർത്തകർ, വ്യാപാരി വ്യവസായി,കുടുംബശ്രീ ചെയർപേഴ്‌സൺ , കുടുംബശ്രീ അംഗങ്ങൾ , മറ്റ് പൊതു പ്രവർത്തകർ , നല്ലവരായ നാട്ടുകാരുടെയും നേതൃത്വത്തിൽ തിടനാട് ടൗണിൽ നിന്ന് ആരംഭിച്ച് കാളകെട്ടി ടൗൺ വരെയും തുടർന്ന് സാംസ്കാരിക നിലയം മുതൽ പഞ്ചായത്ത് വരെ റോഡിൻ്റെ ഇരു വശവും ഓടകളും, വെയിറ്റിംഗ് ഷെഡുകളും പഞ്ചായത്ത് പരിസരവും ക്ലീൻ ചെയ്തു. ഈ മെഗാ ക്ലീനിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശംസ അറിയിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments