Latest News
Loading...

വർണ്ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു



സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ വർണ്ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെയും വിവിധ നാടൻകലാരൂപങ്ങളുടെയും അകമ്പടിയിൽ കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറ്കണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. 


ളാലം പാലം ജംങ്ഷനിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സജേഷ് ശശി അധ്യക്ഷനായി. ലാലിച്ചൻ ജോർജ്, ഷാർളി മാത്യു, കുര്യാക്കോസ് ജോസഫ്, ജോയി കുഴിപ്പാല, ടി ആർ വേണുഗോപാൽ, എം എസ് ശശിധരൻ,. അനിത ലക്ഷ്‌മി എന്നിവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments