Latest News
Loading...

ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലാ സമ്മേളനം ഇന്ന്



കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലാ സമ്മേളനം ബുധനാഴ്ച പാലാ മീനച്ചിൽ താലൂക്ക് ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും. ജില്ലാ വൈസ് പ്രസിഡൻറ് കെ ആർ മനോജ് അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. പാല നഗരസഭാ ചെയർപേഴ്സൺ പുളിക്കകണ്ടം മുഖ്യാതിഥിയായിരിക്കും. ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. 


സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ, അബ്ദുൽ സത്താർ, ജോർജ് സജേഷ് ശശി, സുഭാഷ് പി വർഗീസ്, എം കെ സുഗതൻ, രാജു ജോൺ തുടങ്ങിയവർ സംബന്ധിക്കും. ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലയിൽ 10 ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ചതായും നിരവധി പേർക്ക് മെമ്പർഷിപ്പ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അബ്ദുൽ സത്താർ, ജില്ലാ വൈസ് പ്രസിഡൻറ് മനോജ് കെ ആർ, പാലാ ഏരിയ ട്രഷറർ ജോഷി, ഫഹദ് ഷഹാന മറിയം , വ്യാപാരി വ്യവസായി പാലാ ഏരിയ സെക്രട്ടറി ജോസ് കുറ്റ്യാനിമറ്റം എന്നിവർ പങ്കെടുത്തു.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments