Latest News
Loading...

മെയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു



 എ ഐ റ്റി യു സി പാലാ മണ്ഡലം കമ്മറ്റിയുടെ യുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു 
പാല തെക്കേക്കരയിൽ നിന്നും ആരംഭിച്ച മെയ് ദിനറാലി ടൗൺ പ്രൈവറ്റ് സ്റ്റാന്റിനു സമീപം സമാപിച്ചു.   തുടർന്ന് നടന്ന സമ്മേളനത്തിൽ എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ മെയ്‌ ദിന സന്ദേശം നൽകി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.



എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി കിസ്സൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, സി പി ഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, സിബി ജോസഫ്, അനു ബാബു തോമസ് എന്നിവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments