പാചകവാതക വിലവർധനയിൽ പ്രതി ഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ഇന്നു സംസ്‌ഥാന വ്യാപകമാ യി ഹോട്ടലുകൾ അടച്ചിട്ടു സമരം ചെയ്യും. 24 മണിക്കൂറാണു സമരം. ഓൺലൈൻ ഭക്ഷണ വിതരണ വും നിർത്തിവയ്ക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ‌് ഫെഡറേഷൻ അടക്കമുള്ള വ്യാപാരി സംഘടനകൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച തായി കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോ സിയേഷൻ അറിയിച്ചു. കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതിയും കടകളടയ്ക്കുമെന്ന് അറി യിച്ചിട്ടുണ്ട്. എന്നാൽ, സമരത്തിന്റെ ഭാഗമാകില്ലെന്ന് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്സ‌് അസോസിയേഷൻ കേരള (ബേക്) അറിയിച്ചു.
അതേസമയം ചെറുകിട, ഇടത്തരം, വലിയ കേറ്ററിങ് യൂണിറ്റുകൾ ഒരുപോലെ പ്രതിസ ന്ധിയിലാണ്. പല ഓർഡറുകളും മാ സങ്ങൾക്കു മുൻപ് ലഭിച്ചതാണ്. വാ ണിജ്യ പാചകവാതകത്തിനു വില വർധിച്ച തിനാൽ ഒരു പ്ലേറ്റിനു കുറഞ്ഞത് 50 മുതൽ 60 രൂപ വരെ വില ഉയർത്തേണ്ട സ്ഥിതിയാണ്.
എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തവരോടു തുക കൂട്ടിവാങ്ങാനാകാത്ത അവസ്ഥയാണ്.
നിലവിൽ ദിവസവും നഷ്ടം സഹിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കു ന്നത്. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിലും ബുദ്ധിമുട്ട് നേരിടു ന്നുണ്ട്. അരി, എണ്ണ, പച്ചക്കറി, മാംസം, മസാല സാധന ങ്ങൾ, ഗതാഗതച്ചെലവുകൾ എന്നിവയിൽ ഉണ്ടായ വിലക്കയറ്റം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ കേറ്ററി ങ് വ്യവസായം നടത്തുന്നവർ 25 ശത മാനം വരെ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments