Latest News
Loading...

തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം നടത്തി



ഈരാറ്റുപേട്ട വെള്ളുക്കുന്നേൽ ഉണ്ണിക്കുഞ്ഞിൻ്റെ പുരയിടത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ്റെ വിളവെടുപ്പ് ഉത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീകല ആർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അജ്മൽ പി എം മറ്റ് വിവിധ കർഷകസാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. താപവർദ്ധനവിൻ്റെ കാലത്ത് പ്രാദേശികമായി തണ്ണിമത്തൻ കൃഷി അനിവാര്യമായിരിക്കുകയാണെന്ന് ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ പറഞ്ഞു. 


രാസവളങ്ങളും കീടനാശിനികളും  ഉപയോഗിക്കാതെയാണ് ഉണ്ണിക്കുഞ്ഞ് തണ്ണിമത്തൻ കൃഷി ഒരേക്കറോളം സ്ഥലത്ത് നടത്തിയത്. തണ്ണിമത്തൻ കൃഷി ലാഭകരമാണെന്നും കൂടുതൽ സ്ഥലത്ത് അടുത്തവർഷം കൃഷി ചെയ്യുമെന്നും ഈരാറ്റുപേട്ടയിൽ നടന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയാളുമായ ഉണ്ണിക്കുഞ്ഞ് പറഞ്ഞു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments