കടുത്ത വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍മഴ. പാലായിലും മറ്റ് സമീപ പഞ്ചായത്തുകളിലും വൈകുന്നേരത്തോടെ സാമാന്യം ശക്തമായ മഴ രേഖപ്പെടുത്തി. തിടനാട്, തീക്കോയി, പാതാമ്പുഴ എന്നിവിടങ്ങളിലും മഴ പെയ്തു. പാലായില്‍ സാമാന്യം ശക്തമായ മഴ പെയ്തപ്പോള്‍ ചിലയിടങ്ങളില്‍ തൂളല്‍മാത്രമാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയും അനുഭവപ്പെട്ടു.
പകല്‍സമയത്ത് ദിവസങ്ങളായി അനുഭവപ്പെട്ട് വന്ന കടുത്ത ചൂടിന് വേനല്‍മഴ ആശ്വാസം പകര്‍ന്നു. രാവിലെ പത്ത് മണിയ്ക്ക് ശേഷം പുറത്തിറങ്ങാനാവാത്ത വിധമുള്ള ചൂടാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളില്‍ തുടരുന്ന ചൂട് പലരുടെയും ഉറക്കത്തെയും ബാധിക്കുന്ന വിധത്തിലാണ്. വൈകി ലഭിച്ച മഴ, മനുഷ്യര്‍ക്ക് മാത്രമല്ല കാര്‍ഷികമേഖലയ്ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ആശ്വാസം പകര്‍ന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments