കർഷക ഉദ്പാദക സഹകരണ സംഘങ്ങൾക്ക് മൂല്യ വർദ്ധിത സംരംഭങ്ങൾക്കായി രണ്ടു കോടി വരെ ഗ്രാൻ്റ് അനുവദിക്കുമെന്ന് നാഷ്ണൽ കോ ഓപ്പറേറ്റീവ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ കേരള റീജിയൻ ഡയറക്ടർ കെ.എൻ. ശ്രീധരൻ അഭിപ്രായപ്പെട്ടു. എൻ .സി .ഡി . സി യുടെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ വെള്ളികുളം , പള്ളം ബ്ലോക്കിലെ അയർക്കുന്നം, വൈക്കം ബ്ലോക്കിലെ തോട്ടകം എന്നിവിടങ്ങളിൽ രൂപീകരിച്ച കർഷക ഉദ്പാദക സഹകരണ സംഘങ്ങളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു. എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു . എൻ. സി. ഡി. സി ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രകുമാർ സുമൻ, യംഗ് പ്രൊഫഷണൽ മാർക്കറ്റിങ്ങ് ലിൻ്റാ.ബി ആർ, പി. എസ്.ഡബ്ലിയു. എസ് അസി ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്കപ്പറമ്പിൽ, എഫ് . പി . ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. റിസ്സോഴ്സ് പേഴ്സൺമാരായ അജയ് ജോസ്, ജസ്റ്റിൻ ജോസഫ് വിമൽ ജോണി ,ഷീബാ ബെന്നി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
എഫ്. പി. ഒ ചെയർമാൻമാരായ അഡ്വ. കെ.സി. ജോസഫ്, ജയിംസ് പുതുമന , ജിജിമോൻ വളയത്തിൽ, കെ.സി. ഗോപാലകൃഷ്ണൻ, ജോർജ് അഗസ്‌റ്റ്യൻ, മാത്യു പി.ജെ , സെബാസ്റ്റ്യൻ ആരുച്ചേരിൽ,ജോബി മാത്യു, ജോസഫ് കെ . ജെ , ആത്മജാ ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments