Latest News
Loading...

പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം



പൂഞ്ഞാർ പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ 28 വരെ തീയതികളിൽ തന്ത്രി കാരണത്തുമന ശ്രീധരൻ നമ്പൂതിരി, അമേടമംഗലം ശ്രീധരൻ നമ്പൂതിരി, മേൽശാന്തി അജേഷ് മണപ്പള്ളി എന്നിവരുടെ കർമികത്വത്തിൽ നടക്കും. 24 ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 മുതൽ രാഗസുധാമൃതം, 25 ന് രാവിലെ 9 ന് കലശാഭിഷേകം, 10 ന് നാഗരാജാ ക്ഷേത്രത്തിൽ ഗോളക സമർപ്പണം, 10.30 ന് ആയില്യം പൂജ, നൂറും പാലും, 12. 30 ന് പ്രസാദമൂട്ട് വൈകിട്ട് 7 ന് തിരുവാതിര കളി, 7.30 ന് കൈകൊട്ടികളി, തിരുവാതിരകളി 



26 ന് രാവിലെ 9 ന് നാലമ്പലനിർമ്മാണത്തിന്റെ തറക്കല്ലിടീൽ 10 ന് ശ്രീഭദ്രാദേവിക്ക് ഗോളക സമർപ്പണം 10.30 ന് ഭൂവനേശ്വരീ പൂജ, യോഗീശ്വര പൂജ, ഉച്ചക്ക് 12 ന് മകംതൊഴീൽ, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 7 ന് കൈകൊട്ടിക്കളി, തിരുവാതിരകളി, 8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 27 ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, 9.30 മുതൽ പൊങ്കാല, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് തിരുനടയിൽ പറവയ്പ്പ്, 7 ന് സംഗീതസദസ്സ്. 



.24 ന് രാവിലെ 10 ന് കുംഭകുടം, താലപ്പൊലി എതിരെൽപ്പ്, 11 ന് കലശാഭിഷേകം ഉച്ചക്ക് 12 30 മുതൽ മഹാ പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് പഞ്ചാരിമേളം, 6.45 ന് തിരുനടയിൽ പറവയ്പ്പ്, 7 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി, 8 ന് കരോക്കെ ഗാനമേള, 9.30 ന് വടക്ക്പുറത്ത് വലിയഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments