പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള്‍ ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഫുള്‍ ടൈം കോഴ്‌സിന് പ്രവേശനം. മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. മേയ് 9 ലെ പരീക്ഷയില്‍ 35% മാര്‍ക്ക് എങ്കിലും നേടുന്നവര്‍ക്ക് ഓരോ ലക്ഷം രൂപാവീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ക്ലാസ്സുകളും എഴുത്തുപരിശീലനവും ടെസ്റ്റു സീരീസുകളും തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തെ തുടര്‍പഠനവും അടങ്ങുന്നതാണ് ഫുള്‍ ടൈം കോഴ്‌സ്. ആദ്യ ബാച്ച് മേയ് 11 ന് ആരംഭിക്കും. തുടക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. .
ദേവഗിരി കോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നുണ്ട്. തിരുവനന്തപുരം ലൂര്‍ദ് ഫൊറോനാപ്പള്ളി കാമ്പസില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികള്‍ ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവരാണ്. 5 മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കായി ബ്ലൂമിങ് മൈന്‍ഡ്സ്, 9, 10 ക്ലാസ്സുകാര്‍ക്കായി ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ്, ഹയര്‍ സെക്ക ന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി കരിസ്മ ഫൗണ്ടേഷന്‍ കോഴ്‌സ്, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ആഡോണ്‍ കോഴ്സ്, തുടര്‍പഠിതാക്കള്‍ക്കായി എറൈസ് പ്രോഗ്രാം, പി.എ സ്.സി. കോച്ചിങ് മുതലായവ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.
പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രിയോ ടൊപ്പം മൂന്നു വര്‍ഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവില്‍ സര്‍വീസ് ഇന്റഗ്രേറ്റഡ് ഡിഗ്രി ക്കോഴ്‌സ് 21-ാം വയസ്സില്‍ ഐ.എ.എസില്‍ എത്തുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കും. ഇതുവരെ 382 പേരെ ഇന്ത്യന്‍ സിവില്‍ സര്‍വീസിലും മറ്റനേകരെ സമാന സര്‍വീസുകളിലും എത്തിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു . ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകൂട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡീന്‍ അക്കാദമിക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments