Latest News
Loading...

കുടിവെള്ള പ്രശ്നം;മൂന്നു ദിവസത്തിനകം പ്രശ്നപരിഹാരമില്ലെങ്കിൽ കടുത്ത സമരം: എൽഡിഎഫ്




രാമപുരം : കുടിവെള്ള വിതരണം പോലും നടത്താതെ ജനങ്ങളെ അവഗണിച്ചു കൊണ്ടിരിക്കുന്ന രാമപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ (28/04/26)എൽഡിഎഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടന്നു.



കൊടിയ വരൾച്ചയിൽ പഞ്ചായത്തിലെ കിണറുകളും, കുളങ്ങളും,കുടിവെള്ള പദ്ധതികളും വറ്റിവരണ്ടിട്ടും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും സമീപ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും നിസ്സംഗത പുലർത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടിനെതിരെയും രാമപുരം ഗവ: ആശുപത്രിയിൽ രാത്രികാലത്ത് ഡോക്ടർ ഇല്ലാത്തതിനെതിരെയുമായിരുന്നു പ്രതിഷേധ ധർണ്ണ.



സി പി എം ഏരിയ കമ്മിറ്റിയംഗം കെ എസ് രാജു ഉൽഘാടനം ചെയ്തു . മൂന്നു ദിവസത്തിനകം പഞ്ചായത്ത് കമ്മറ്റി വിളിച്ച് ചേർത്ത് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എസ് രാജു പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി അജി സെബാസ്‌റ്റൻ അദ്ധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബൈജു ജോൺ പുതിയടത്തു ചാലിൽ സ്വാഗതം ആശംസിച്ചു.

ഇടതു നേതാക്കളായ അഡ്വ. പയസ് അഗസ്റ്റിൻ, ജാൻൻ്റിഷ് ,മുരളി പുലിക്കുന്നേൽ , പ്രസാദ് ഭക്‌തി വിലാസ് , എൻ ആർ വിഷ്ണു, ജോഷി ഏറത്ത്, ബേബി ഇടയ്ക്കനായിൽ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments