Latest News
Loading...

വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ



കുറിച്ചിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ (മെയ് ഒന്ന്) നടക്കും. വാകത്താനം കണ്ണഞ്ചിറയിൽ താമസിക്കുന്ന കാരാപ്പുഴ ഭീമൻപടി കിഴക്കേടത്ത് കുന്നുംപുറത്ത് കെ.വി ഓമനക്കുട്ടനാ(58)ണ് ഇന്നലെ രാത്രി 07.30 നുണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു.




ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ചങ്ങനാശേരി കറുകംപള്ളി സിനി. മക്കൾ: അഭിജിത്ത് (ബിഡിഎസ്, വിദ്യാർത്ഥി, മെഡിക്കൽ കോളേജ് കോട്ടയം), അമൃത (നഴ്‌സിംങ് വിദ്യാർത്ഥിനി കാരിത്താസ്). സംസ്‌കാരം നാളെ ഭീമൻപടിയ്ക്കു സമീപം കിഴക്കേടത്ത് കുന്നുംപുറത്ത് വീട്ടുവളപ്പിൽ.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments