വിഷു ആഘോഷങ്ങളെ മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുടുംബശ്രീയുടെ വിഷു വിപണികൾ ആരംഭിച്ചു. സാധാരണക്കാർക്ക് ന്യായവിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുകയും കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പഞ്ചായത്തുകളും നഗര പ്രദേശങ്ങളും ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിലാണ് വിപണികൾ പ്രവർത്തനം തുടങ്ങിയത്.
പച്ചക്കറികൾ, വിഷു കണി സാധനങ്ങൾ, പപ്പടം, അച്ചാർ, മസാലപ്പൊടികൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കര്‍ഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനാൽ ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. വിലക്കയറ്റ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വിഷു വിപണികൾ പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർ പേർസണൽ അറിയിച്ചു. കുടുംബശ്രീ വനിതകൾക്ക് വരുമാന വർധനയ്ക്കും ഈ വിപണികൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments