Latest News
Loading...

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍




സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

വേനല്‍ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര്‍ന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതിക്കുന്നത്. 


ഇന്നലത്തെ ദിവസം ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകീട്ടത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടാകും.

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments