Latest News
Loading...

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു



 ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ  2 പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള നിക്കു എന്ന കുഞ്ഞുമാണ് മരിച്ചത്. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച സ്‌ത്രീ. കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർ 9 പേരായി.

 കൂത്താട്ടുകുളം സ്വദേശികളായ ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( 5) , ഷാലു ജ്യോതിഷ് (28) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽദോസ് (11), സാജൻ ( 38), എലിസബത്ത് സിജോ ( 7) ജൂലിയറ്റ് (28), സോളി ( 39) എന്നിവരും മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.


നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

നിയന്ത്രണംവിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments