Latest News
Loading...

ഹെബ്‌സിബ ഗാര്‍ഡന്റെ സ്ഥപകന്‍ എ .ജെ തോമസ് അന്തരിച്ചു.




മണ്‍മറഞ്ഞ മകളുടെ ഓര്‍മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര്‍ക്കായി പങ്കുവെച്ച പിതൃവാല്‍സല്യം അണഞ്ഞു. ഹെബ്‌സിബ ഗാര്‍ഡന്‍ എന്ന പേരില്‍ 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില്‍ എ. ജെ. തോമസ് ആണ് മരണപ്പെട്ടത്. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.

2019 ഡിസംബര്‍ 13നാണ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് തോമസിന്റെയും ജാന്‍സിയുടെയും മകള്‍ ഹെബ്‌സിബ മരണപ്പെട്ടത്. ഹെബ്‌സിയുടെ മരണത്തെ തുടര്‍ന്ന് മകള്‍ മുന്‍പ് പറഞ്ഞ ഒരു കാര്യം അവര്‍ ഓര്‍മ്മിച്ചത് എനിക്കുള്ള സ്വത്ത് എല്ലാം പാവങ്ങള്‍ക്കു കൊടുക്കണം എന്നായിരുന്നു, അതനുസരിച്ച് മേലുകാവ് കുളത്തികണ്ടത്തിലെ 63 സെന്റ് സ്ഥലം സി എസ് ഐ സഭയുടെ കാരുണ്യ പ്രവര്‍ത്തനത്തിനായി കൈമാറുകയായിരുന്നു. 



വീടും സ്ഥലവും ഇല്ലാത്ത 5 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി 5 സെന്റ് സ്ഥലം വീതം സഭയ്ക്ക് കൈമാറുകയായിരുന്നു. ഹെബ്‌സിബ ഗാര്‍ഡന്‍ എന്നയിരുന്നു ആ സ്ഥലത്തിന് പേരിട്ടിരുന്നത്. 2024 സി എസ് ഐ ഈസ്റ്റ് കേരള മഹായിട വകയുടെ കണ്‍വെന്‍ഷന്‍ വേദിയില്‍ 63 സെന്റ് സ്ഥലം സഭഅധികാരികള്‍ക്ക് ഇവര്‍ കൈമാറിയിരുന്നു. 



ഭാര്യ ജാന്‍സി ഇലത്തിക്കല്‍ കുടുംബാംഗമാണ്. മകള്‍ ഹെബ്‌സിബയുടെ മരണശേഷം തിരുവനന്തപുരത്തുനിന്നും ഇവര്‍ മേലുകാവ് മറ്റത്ത് വന്ന് താമസിക്കുകയായിരുന്നു. മകളുടെ ഓര്‍മ്മയ്ക്കായി ഭൂരഹിതരായ 5 കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് 5 സെന്റ് സ്ഥലം വീതം നല്കുകയും 35 സെന്റ് സ്ഥലം മഹായിടവകക്ക് ദാനം നല്കുകയും ചെയ്തു. കുട്ടികള്‍ക്ക് വിനോദത്തിന് വേണ്ടിയുള്ള സൗകര്യങ്ങളും ഹെബ് സിബാഗാര്‍ഡനില്‍ ചെയ്തിട്ടുണ്ട്. 



എ.ജെ തോമസിന്റെ സംസ്‌കാരം ജാന്‍സി തോമസ്‌ന്റെ സഹോദരിയുടെ കുരിശിങ്കല്‍ ജംഗ്ഷനിലുള്ള ഭവനത്തില്‍ ഇന്ന് 2 pm ന് ആരംഭിച്ച് 3 pm ന് മേലുകാവ് കത്തീഡ്രല്‍ പള്ളിയിലെ ശുശ്രൂഷക്ക് ശേഷം കത്തിഡ്രല്‍ സെമിത്തേരിയില്‍ ഭൗതിക ശരീരം അടക്കം ചെയ്യും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് സി..എസ്.ഐഡപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ബിഷപ്പുമായ റൈറ്റ് റവ. വി.എസ് ഫ്രാന്‍സിസ്, ബിഷപ്പ് ഡോ. കെ. ജി. ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments