Latest News
Loading...

ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം




പൂഞ്ഞാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില്‍ നിന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് പരാതി. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള്‍ നല്‌കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള്‍ മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട്. ഗ്യാസ് ഡെലിവറി നടത്തിയതായി മെസേജ് ലഭിക്കുമ്പോള്‍ വിളിച്ചന്വേഷിക്കുന്നവരോട് നേരത്തേ ബില്‍ ചെയ്തതാണെന്ന മറുപടിയാണ് ലഭിക്കുന്നത്. 



പൂഞ്ഞാര്‍ കുളത്തുങ്കലിലുള്ള  ഗ്യാസ് ഏജന്‍സിയെ കുറിച്ചാണ് ആക്ഷേപം ഉയരുന്നത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധി ഉയര്‍ന്നതോടെ ഗ്യാസിന് ചെറിയ ക്ഷാമം നേരിട്ടിരുന്നു. ഇതിന് ശേഷം ടോക്കണ്‍ സംവിധാനമാണ് പൂഞ്ഞാറിലുള്ളത്. ഗ്യാസ് ബുക്ക് ചെയ്ത ശേഷം ഓഫീസില്‍ വിളിച്ച് കണ്‍സ്യൂമര്‍ നമ്പരും ഡെലിവറി സമയത്ത് നല്‌കേണ്ട ഒറ്റിപിയും നല്കണം. ഗ്യാസ് കുറ്റി ലഭിച്ച് കഴിഞ്ഞാണ് ഒറ്റിപി നല്‌കേണ്ടതെങ്കിലും കുറ്റി ലഭിക്കേണ്ടത് ആവശ്യമായത് കൊണ്ട് ആളുകള്‍ ഒറ്റിപി നല്കുകയാണ് പതിവ്. ഇത്തരത്തില്‍ ഒറ്റിപി നല്കി കാത്തിരുന്നയാള്‍ക്ക് വ്യാഴാഴ്ച ഉച്ചവരെയും ഗ്യാസ് എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്യാസ് ഡെലിവറി നടത്തിയതായി ഫോണില്‍ മെസേജും ലഭിച്ചു. എന്നാല്‍ ഇതേപറ്റി അന്വേഷിച്ചപ്പോള്‍ ബില്ലടിച്ചതേയുള്ളു എന്നും ഉടന്‍ ഗ്യാസ് ലഭിക്കും എന്നാണ് മറുപടി കിട്ടിയത്. 



അതേസമയം തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയുള്ള ഈരാറ്റുപേട്ടയില്‍ ഈ നടപടിക്രമങ്ങളൊന്നുമില്ല. ജനസാന്ദ്രതയേറിയ ഈരാറ്റുപേട്ടയില്‍ പോലുമില്ലാത്ത പ്രതിസന്ധിയാണ് പൂഞ്ഞാറിലുള്ളത്. ടോക്കണ്‍ സമ്പ്രദായമോ ഒറ്റിപി നേരത്തേ വാങ്ങുന്ന രീതിയോ നിലവിലില്ലെന്ന് ചെറിയാന്‍ ഗ്യാസ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി. ബുക്ക് ചെയ്യമ്പോള്‍ ലഭിക്കുന്ന ബുക്കിംഗ് നമ്പരിന് അപ്പുറം ടോക്കണ്‍ രീതി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡെലിവറി ഒറ്റിപി ഗ്യാസ് കുറ്റി ലഭിക്കുന്ന സമയത്ത് മാത്രം നല്‌കേണ്ടതുള്ളു. ഗ്യാസ് ലഭിക്കാതെ ഡെലിവറി മെസേജ് ലഭിച്ച സംഭവത്തില്‍ പരാതിക്കൊരുങ്ങുകയാണ് ഉപഭോക്താവ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments