പാലായില്‍ വൈദ്യുതി പോസ്റ്റില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. പാലാ കുരിശുപള്ളി ജംഗ്ഷനിലാണ് പോസ്റ്റിലെ കേബിളുകളില്‍ തീ പടര്‍ന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള 100 കണക്കിന് വൈദ്യുതി കണക്ഷനും ഒഎഫ്‌സി കേബിളുകളും കടന്നുപോകുന്ന പോസ്റ്റിലാണ് തീ പടര്‍ന്നത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു.
വൈദ്യുതി കേബിളുകളും എബിസി കേബിളുകള്‍ക്കും നാശനഷ്ടമുണ്ടായി. ഫൈബര്‍ കത്തിയതിനെ തുടര്‍ന്ന് ടിവി സിഗ്നല്‍ വിതരണവും ഇന്റര്‍നെറ്റ് വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. പാലായില്‍ വൈദ്യുതി പോസ്റ്റില്‍ തീ പിടിക്കുന്നത് മുന്‍പ് സ്ഥിരം സംഭവമായിരുന്നുവെങ്കിലും ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നേക്കാം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments