Latest News
Loading...

40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം



ഈരാറ്റുപേട്ട: വൃത്തിയുള്ള നഗരം, എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഈരാറ്റുപേട്ട നഗരസഭ. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ നിർവഹിച്ചു. പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി, അവ ശാസ്ത്രീയമായി പുനരുപയോഗത്തിന് (Recycle) എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.



.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ, കൗൺസിലർമാരായ രസ്ന ഹസീർ, സവാദ് ഇ.എം, റാസി, ക്ലീൻ സിറ്റി മാനേജർ രാജൻ ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ഈരാറ്റുപേട്ടയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഈ വലിയ ഉദ്യമത്തിൽ നഗരസഭയോടൊപ്പം ഓരോ പൗരനും പങ്കാളികളാകണമെന്ന് നഗരസഭാ അധികൃതർ അഭ്യർത്ഥിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments