Latest News
Loading...

മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി



മുണ്ടക്കയത്തിന് സമീപം കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നാരകംപുഴ ചന്തക്കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക്  12 മണിയോടെയാണ് സംഭവം. 


.പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്. ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടി (82) യുടെ മാല കവരുന്നതിനിടെയാണ് ലിബിനെ നാട്ടുകാർ പിടികൂടിയത്. ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോൾ ഇവരെ തള്ളിയിട്ട് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് എടുത്ത് ഓടുകയുമായിരുന്നു





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments