Latest News
Loading...

അരുവിത്തുറ തിരുനാൾ 15 മുതൽ മേയ് രണ്ടു വരെ




അരുവിത്തുറ: കിഴക്കിന്റെ കവാടവും ചരിത്രപ്രസിദ്ധ തീർഥാടന കേന്ദ്രവുമായ അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ വി ശുദ്ധ ഗീവർഗീസ് സഹദാ (അരുവിത്തുറ വല്ല്യച്ചൻ) യുടെ തിരുനാൾ 15 മുതൽ മേയ് രണ്ടു വരെ ആഘോഷിക്കും. തിരുനാൾ ആഘോഷത്തിനായി അരുവിത്തുറ ഒരുങ്ങിക്കഴിഞ്ഞു. 15 ന് അരുവിത്തുറ വല്യച്ഛനോടുള്ള നാവേന ആരംഭിക്കും. 22 മുതൽ 25 വരെയാണ് പ്രധാന തിരു നാൾ. മേയ് ഒന്നിനാണ് എട്ടാമിടം. 

22 ന് വൈകുന്നേരം നാലിന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 5.40 ന് ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ തിരുനാളിനു കൊടിയേറ്റും, തുടർന്ന് പള്ളിയിലെയും സമീപത്തെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം. ആറിന് പുറത്തു നമസ്‌ക്കാരത്തിന് ഫാ. ക്ലമന്റ് എട്ടാനിയിൽ നേതൃത്വം നൽകും. 6.45 ന് 101 പൊൻ കുരിശേന്തിയുള്ള നഗര പ്രദക്ഷിണം


23 ന് രാവിലെ അരുവിത്തുറ വല്യച്ചന്റെ ചരിത്ര പ്രസിദ്ധമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് 10 ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. വൈകുന്നേരം 4.30ന് പാലാ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർ ചേർന്ന് സമൂഹബലി അർപ്പിക്കും. 6.30ന് തിരുനാൾ പ്രദക്ഷിണവും തുടർന്ന് ആകാശ വിസ്മയവും അരങ്ങേറും

പ്രധാന തിരുനാൾ ദിവസമായ 24 ന് പൂർണ ദണ്ഡവിമോചന ദിനമാണ്. രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12.30 ന് തിരുനാൾ പ്രദക്ഷിണം. രാത്രി എട്ടിന് മ്യൂസിക്കൽ പ്രോഗ്രാം. 



25ന് ഇടവകക്കാരുടെ തിരുനാൾ ദിനത്തിൽ വൈകുന്നേരം 4.30 ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.രാത്രി ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. തുടർന്ന് മ്യൂസിക്കൽ പ്രോഗ്രാം. 
എട്ടാമിട ദിനമായ മേയ് ഒന്നിന് വൈകുന്നേരം നാലിന് ബിഷപ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തി ായതായി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു. തീർഥാടകർക്കുള്ള എല്ലാവിധ ക്രമികരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുനാളിനു മുന്നൊരുക്കമായി വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ചുള്ള അവലോക യോഗം അടുത്ത ദിവസം ചേരും. നയനമനോഹരമായ ദീപാലങ്കാരമാണ് പള്ളിയുടെ മുമ്പിലും സമീപത്തും ഒരുക്കുന്നത്. രണ്ടു മെഗാ മ്യൂസിക്കൽ പ്രോഗ്രാമും ആകാശ വിസ്മയവും ക്രമീകരിച്ചിട്ടുണ്ട്.

ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, സഹവികാരിമാരായ ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, സെന്റ് ജോർജ് കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. മാത്യു കടുക്കുന്നേൽ, സീറോ മലബാർ സഭ എക്യൂമെനിക്കൽ സെക്രട്ടറി ഫാ. തോമസ് തയ്യിൽ, കൈക്കാരൻമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വ ത്തിൽ വിപുലമായ കമ്മിറ്റികൾ തിരുനാൾ ഒരുക്കത്തിനായി പ്രവർത്തിച്ചുവരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments