Latest News
Loading...

അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ



രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും. ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം , മുളയിടിയിൽ, പ്രസാദശുദ്ധി, വാസ്തു ഹോമം, വാസ്തു കലശപൂജ, വാസ്തു പുണ്യാഹം, അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും. മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത്രത്തിൽ നടക്കും .

 

മെയ് നാലിന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ഉത്സവ ദിവസങ്ങളിൽ ഉത്സവബലി, ഉത്സവ ബലിദർശനം, മഹാപ്രസാദംമൂട്ട് തുടങ്ങിയ ചടങ്ങുകളും പതിവ് ചടങ്ങുകളും നടക്കും. 



പള്ളിവേട്ട ദിനമായ മെയ് എട്ടിന് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് , ഉച്ചയ്ക്ക് 2 30ന് ഇറക്കിപൂജ , 5.30ന് കാഴ്ച ശ്രീബലി, തിരുമുമ്പിൽ സേവ, രാത്രി പത്തിന് പള്ളിവേട്ട വിളക്ക് എന്നിവ നടക്കും. മെയ് 9ന് രാവിലെ എട്ടിന് കൊടിയിറക്ക് , തുടർന്ന് ആറാട്ട്, 25 കലശം, ഉച്ചയ്ക്ക് 12ന് തിരുവോണ മൂട്ട് എന്നിവ നടക്കും. ക്ഷേത്രം ഭാരവാഹികളായ വി സോമനാഥൻ നായർ അക്ഷയ , പി പി നിർമ്മലൻ, കെ എസ് അജിത് കുമാർ, സലി ചെല്ലപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments