സിറോ മലബാര്‍ സഭയുടെ കീഴില്‍ സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സ്ഥാപിതമായിട്ട് 108 വര്‍ഷം പൂര്‍ത്തിയാവുന്നു. സംഘടനയുടെ പാലാ രൂപതയിലെ ജന്മദിനാഘോഷങ്ങള്‍ ഏപ്രില്‍ 26 ന് ഞായറാഴ്ച പൈകയില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്ച 2:30ന് ഇടമറ്റം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പള്ളിയില്‍ സമാപിക്കും. രൂപതയിലെ 20 ഫോറോനകളില്‍ നിന്നും പ്രതിനിധികള്‍ റാലിയിലും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.
പൈക സെന്റ് ജോസഫ് പള്ളി ഹാളില്‍ 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധിരി അദ്ധ്യക്ഷനായിരിക്കും ഗ്ലോബല്‍ പ്രസിഡന്റ്‌റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ജന്മദിന സന്ദേശവും പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണവും നടത്തും.
.ജനറല്‍ കണ്‍വീനര്‍ രാജേഷ് പാറയില്‍ കൃതജ്ഞത അര്‍പ്പിക്കും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധിരി, ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജനറല്‍ കണ്‍വീനര്‍ രാജേഷ് പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments