Latest News
Loading...

ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ സംഗമം നാളെ തിരുവല്ലയിൽ



ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറിയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ സംഗമം’ നാളെ (ഏപ്രിൽ 28, ചൊവ്വ) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നടക്കും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കേരളത്തിൽ ബൈബിൾ സൊസൈറ്റി നടത്തിവരുന്ന വേദപുസ്തക വിതരണ പ്രവർത്തനങ്ങൾക്ക് വിവിധ ക്രൈസ്തവ സഭകൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഇരുപതിലധികം ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് അറുപതിലധികം സഭാദ്ധ്യക്ഷന്മാരും പ്രമുഖ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കും.



.ഓക്സിലിയറി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓക്സിലിയറി വൈസ് പ്രസിഡന്റും സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കും, അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ആമുഖ പ്രഭാഷണം നടത്തും.



‘70 വർഷത്തെ പ്രയാണം’ എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രത്യേക വീഡിയോ അവതരണവും സഭാതലവന്മാരുടെ ആശംസാ പ്രസംഗങ്ങളും ചടങ്ങിലുണ്ടാകും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾക്ക് ഓക്സിലിയറി പ്രസിഡന്റ് നേതൃത്വം നൽകും. ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഓക്സിലിയറി ട്രഷറർ ഡോ. സാബു ടി. തോമസ്, മറ്റ് ഓക്സിലിയറി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments