കോവിഡ് വ്യാപന കാലത്തു ഗവൺമെൻ്റ് അനുവദിച്ച മൊറൊട്ടോറിയം ആനുകൂല്യം കൈപ്പറ്റിയ ഇടപാടുകാരുടെ വായ്പ പുനഃക്രമീകരിച്ചു പലിശയും തവണയും അമിതമായി വർധിപ്പിച്ച ബാങ്കിന്റെ നടപടി അസാധുവാക്കി
കോട്ടയം കൺസ്യൂമർ കോടതി ഉത്തരവിട്ടു . പാലാ സ്വദേശിയായ ഡൊമിനിക് തോമസ് ബജാജ് ഫിനാൻസിൽ നിന്നും എടുത്ത ഭവന വായ്പക്ക് കോവിഡ് കാലത്തു മൊറൊട്ടോറിയം ആനുകൂല്യം കൈപ്പറ്റിയിരുന്നു .എന്നാൽ 276 തവണ ഉണ്ടായിരുന്ന വായ്പ ബാങ്ക് ഏകപക്ഷീയമായി 475 തവണയാക്കി മാറ്റുകയും പലിശ വർധിപ്പിക്കുകയും ചെയ്തു .
തിരിച്ചടവ് തവണ മുടങ്ങിയപ്പോൾ ലോൺ എൻ പി എ ആക്കി സർഫാസി നടപടിയും ബാങ്ക് ആരംഭിച്ചിരുന്നു. തുടർന്നാണ് ഇടപാടുകാരൻ അഡ്വക്കേറ്റ് ബിസിമോൻ ചെമ്പൻകുളം മുഖേന കൺസ്യൂമർ കോടതിയെ സമീപിച്ചത് .ഇരു ഭാഗത്തെ തെളിവുകളും കോടതി പരിശോധിച്ചപ്പോഴാണ ബാങ്ക് ഇടാക്കുന്ന അമിത പലിശയുടെ വിവരങ്ങൾ പുറത്തുവന്നത് .മൊറൊട്ടോറിയം കാലത്തേ പലിശ മുതലിനോട് കൂട്ടിയ ശേഷം ആദ്യ തവണ മുതൽ വായ്പ പുനഃക്രമീകരിച്ചാണ് ബാങ്ക് പലിശ ഈടാക്കിയിരുന്നത് .
ഇത് മനസ്സിലാക്കിയ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ തിരിച്ചടവ് തവണ 275 ആയി കുറക്കുകയും പരാതിക്കാരന് ഒരു ലക്ഷം രൂപ കോടതി ചിലവായി നല്കണമെന്ന് ബാങ്കിനോട് ഉത്തരവിടുകയും ചെയ്തു . പരാതിക്കാരന് വേണ്ടി അഡ്വ.ബിസ്സി മോൻ ചെമ്പൻകുളം , അഡ്വ ബിജു ഇളം തുരുത്തി, അഡ്വ ബിബിൻ മാടപ്പള്ളി, അഡ്വ മറിയ തോമസ്, അഡ്വ മൃദുല ധർ എന്നിവർ ഹാജരായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments