Latest News
Loading...

സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും നൽകി




കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ സംയുക്ത കുടുംബ സംഗമവും ജനപ്രതി നിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു .എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് യോഗം ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്‌സണുമായ മിനർവ്വ മോഹൻ മുഖ്യ പ്രഭാഷണവും നടത്തി.



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മെമ്പർ ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിഷ സാനു, സുജിത് പി.സി എന്നിവർ കുടുംബ സന്ദേശങ്ങൾ നൽകി. ശാഖാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ചേർന്ന് ജനപ്രതിനിധികളെ ആദരിച്ചു. ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, രാജേഷ് അമ്പഴത്തിനാൽ കുന്നേൽ, എ.ആർ മോഹനൻ അമ്പഴത്തിനാൽ കുന്നേൽ എന്നിവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments