Latest News
Loading...

ആരോഗ്യം ആനന്ദം ജനകീയ ക്യാമ്പയിൻ



'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്'എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ  ഭരണങ്ങാനം പഞ്ചായത്തിൽ ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പ്, ആയുഷ് മിഷൻ ഭരണങ്ങാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. പരിപാടി ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുധ ഷാജി ഉദ്ഘാടനം ചെയ്തു. 

.വാർഡ് മെമ്പർ സുനിത ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ജോൺ വിഷയവതരണം നടത്തി. വാർഡ് മെമ്പർ സെൻ മാത്യു, ഹെൽത്ത്‌ സൂപ്പർ വൈസർ മനോജ്‌ ജി, പബ്ലിക് റിലേഷൻ ഓഫീസർ ജയലക്ഷ്മി വിജയൻ, പബ്ലിക് ഹെൽത്ത്‌ നേഴ്സിംഗ് സുപ്രൻഡന്റ് വനജ കെ ആർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ശേഷം ആയുഷ് യോഗ ഇൻസ്‌ട്രെക്ടർ ശ്രീ സിജി മരുതോലിൽ ആശ വർക്കർ മഞ്ജു സതീഷ് എന്നിവർ യോഗ പരിശീലനം നടത്തി.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments