പഠനശേഷം ക്ഷീരമേഖലയിലേയ്ക്കിറങ്ങിയ യുവാവിന് അപ്രതീക്ഷിത തിരിച്ചടി. മേലുകാവ്മറ്റം കുരിശിങ്കല്‍ ചെമ്മല ആനത്താരയ്ക്കല്‍ അനന്തു ശശാങ്കനാണ് കഴിഞ്ഞയിടെ വാങ്ങിയ 3 പശുക്കള്‍ ചത്തതോടെ പ്രതിസന്ധിയിലായത്. ചനയുള്ളതും കറവയുള്ളതുമായ പശുക്കളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചത്ത് വീണത്. മരണകാരണം വ്യക്തമായിട്ടില്ല.
അനന്തുവിന്റെ പിതാവ് ശശാങ്കന്‍ കാലങ്ങളായി ക്ഷീരകര്‍ഷകനാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്ഷീരമേഖലയിലേയ്ക്കിറങ്ങാനായിരുന്നു എംഎസ് സി ഫിസിക്‌സ് പഠനം കഴിഞ്ഞ അനന്തുവിന്റെയും തീരുമാനം. എസ്എസ്‌സി പഠനവും പരിശീലനവും കഴിഞ്ഞ് കഴിഞ്ഞയിടെയാണ് സ്വര്‍ണം പണയപ്പെടുത്തിയും കടംവാങ്ങിയും 3 ലക്ഷത്തോളം രൂപ മുടക്കി 3 പശുക്കളെ വാങ്ങിയത്. കറവയന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങിയിരുന്നു. പുതിയതായി വാങ്ങിയതടക്കം 7 പശുക്കളാണ് ഉണ്ടായിരുന്നത്. എല്ലാ പശുക്കള്‍ക്കും ഒരേപോലുള്ള തീറ്റയാണ് നല്കിയിരുന്നതെന്ന് അനന്തു പറഞ്ഞു.
മൃഗഡോക്ടര്‍ സ്ഥലത്തെത്തി സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഭക്ഷണത്തിലെ പ്രശ്‌നമാകാം എന്നാണ് പ്രാഥമിക നിഗമനം. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാനായി പേപ്പര്‍റെഡിയാക്കി വരുന്നതിനിടയിലാണ് പശുക്കള്‍ ചത്തത്. ക്ഷീരകാര്‍ഷികമേഖലയിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍തന്നെയുണ്ടായ അപ്രതീക്ഷിത തിരിച്ചയുടെ നടുക്കത്തിലാണ് അനന്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments