Latest News
Loading...

പിഴക് പാലം ജംഗ്ഷനില്‍ വീണ്ടും അപകടം



പാലാ തൊടുപുഴ റോഡില്‍ പിഴകിലെ അപകടക്കണക്കുകള്‍ പെരുകുന്നു. ചൊവ്വാഴ്ച രാവിലെ പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കടനാട് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയില്‍ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു. കാറില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പുറകില്‍ പോയി ഇടിച്ചു നിന്നു. 


ബൈക്ക് യാത്രികന്‍ മാനത്തൂര്‍ കളപ്പുരയ്ക്കല്‍ ആരോമല്‍ അമലിന് ഗുരുതര പരിക്കേറ്റു.  കാര്‍ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകള്‍ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് , അമിത വേഗത എല്ലാം അപകടത്തിലേക്ക് നയിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിലധികം മറ്റ് അപകടങ്ങളും ഇവിടെയുണ്ടായി. മൂവാറ്റുപുഴ പുനലൂര്‍ ഹൈവേയുടെ ഭാഗമായി റോഡ് പുനരുദ്ധരിച്ച കാലം മുതല്‍ ഇവിടെ അപകടം തുടര്‍ക്കഥയാണ്. പാലത്തോട് ചേര്‍ന്നുള്ള അനാവശ്യ വളവും ജംഗ്ഷനും ചേരുമ്പോള്‍ മാസം തോറും നിരവധി അപകടങ്ങള്‍ക്കാണ് പ്രദേശവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments