Latest News
Loading...

ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം നടന്നു



പാലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപത്ത് കൂടി പുത്തന്‍പള്ളിക്കുന്ന് വഴി ബൈപ്പാസ് റോഡിലേയ്ക്കുള്ള ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം നടന്നു. ആശുപത്രി ജംക്ഷ നില്‍ നടന്ന ചടങ്ങില്‍  മാണി സി.കാപ്പന്‍ എം എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 540 മീറ്റര്‍ ദൂരമുള്ള ജനറല്‍ ആശുപത്രി-പുത്തന്‍പള്ളിക്കുന്ന് റോഡിന്റെ 150 മീറ്റര്‍ വീതി കൂട്ടി ആധുനിക നിലവാരത്തില്‍ നിര്‍മി ക്കുന്നതിനു 2.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡ് ബൈപ്പാസ് വരെ എത്തിക്കുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ച് നടപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു. 


ജനറല്‍ ആശുപത്രി ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനായി ആശുപ്രതിയുടെ 2.72 സെന്റ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് ഒരു വര്‍ഷം മുന്‍പ് വിട്ടു നല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലാണ് 2 കോടി രൂപ അനുവദിച്ചത്. 9 ഭൂവുടമകളുടെ സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ റോഡ് വികസനം പൂര്‍ത്തിയാകുകയുള്ളൂ. നൂറുകണക്കിനാളുകള്‍ ദിവസവും കടന്നു പോകുന്ന റോഡിലെ വളവുകളും കയറ്റിറക്കങ്ങളും വീതിക്കുറവും മൂലം വഹനയാത്രി ഏറെ ദുരിതപൂര്‍ണമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ നഗരഭാധ്യക്ഷ ദിയ ബിനു അധ്യക്ഷത വഹിച്ചു. റോഡ് പുനരുദ്ധാരണം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷുമണ്ടെന്ന് ഇതിനായി പരിശ്രമം നടത്തിവന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം പീറ്റര്‍ പന്തലാനി പറഞ്ഞു.



 യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍,  കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, ജിജി ബൈജു, ലിസിക്കുട്ടി മാത്യു, ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തന്‍, ബെറ്റി ഷാജു, ബിജി ജോജോ, ബിജു തോമസ്, ജോസിന്‍ ബിനോ, ബിജു വരിക്കാനി, റിയ ചീരാംകുഴി, ബിജു പാലൂപ്പടവില്‍, സനില്‍ രാഘവന്‍, മറ്റ് യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments