മീനച്ചിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ വിതരണവും എൻഡോവ്മെന്റ് വിതരണവും നടന്നു. പാലാ ചെത്തിമറ്റത്തെ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് ആണ് സമ്മേളനം നടന്നത്.. പരിപാടിയുടെ ഉദ്ഘാടനവും വിതരണവും യൂണിയൻ ചെയർമാൻ മനോജ് ബി നായർ നിർവഹിച്ചു.യൂണിയൻ സെക്രട്ടറി കെ.എൻ സുരേഷ് കുമാർ,മീന ച്ചിൽ താലൂക്ക് വനിത യൂണിയൻ പ്രസിഡന്റ് സിന്ധു ബി. നായർ,ഉണ്ണി കുളപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യൂണിയൻ ഇൻസ്പെക്ടർ അഖിൽ കുമാർ കെ എ കൃതജ്ഞത രേഖപ്പെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)


0 Comments