Latest News
Loading...

കിഴതടിയൂർ ബാങ്ക് സെക്രട്ടറിയോട് നേരിട്ട് ഹാജാരാകാൻ ഹൈക്കോടതി ഉത്തരവ്



പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു .പാലാ സ്വദേശിയായ രാജേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്ന് നോട്ടീസ് അയച്ചിട്ടും തുടർച്ചയായി സെക്രട്ടറി ഹാജരാകാതിരുന്നതിനെ തുടർന്നാണ് അടുത്ത വിചാരണ തീയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.



2015 ൽ നിക്ഷേപിച്ച 73 ലക്ഷത്തോളം രൂപ തിരികെ നൽകാത്തതിനെ തുടർന്നാണ് രാജേന്ദ്രൻ അഡ്വക്കേറ്റ് ബിസിമോൻ ചെമ്പൻകുളം മുഖേന റിട്ട് ഹർജി സമർപ്പിച്ചത്.പ്രവാസിയായിരുന്ന രാജേന്ദ്രൻ ജോലിയിലൂടെ ലഭിച്ച   പണമാണ് കിഴതടിയൂർ കോഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചത് . എന്നാൽ നിക്ഷേപതുക തിരികെ നൽകാതെ ബാങ്ക് വക മാറ്റി ബിസിനസിൽ പണം മുടക്കി  എന്നാണ് ഹർജിക്കാരൻ ഹർജിയിൽ ആരോപിക്കുന്നത് .



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments