Latest News
Loading...

സബ്ജൂനിയർ ഫാസ്റ്റ് 5 & മിക്സഡ് നെറ്റ് ബോൾ ചാംപ്യന്‍ഷിപ്പ് സമാപിച്ചു



കേരള നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 & മിക്സഡ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൻ്റെ സമാപന സമ്മേളനം പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ/ടീച്ചർ എഡ്യൂക്കേഷൻ്റെ ഗ്രൗണ്ടിൽ നടന്നു. എം പി ജോസ് കെ മാണി സമ്മാനദാനം നൽകി മത്സരാർത്ഥികളെ അഭിസംബോധന ചെയ്തു. 



ഫാസ്റ്റ് 5 ബോയ്സ് മത്സരത്തിൽ പത്തനംതിട്ട ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ ആലപ്പുഴ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും ആതിഥേയരായ കോട്ടയം ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ഫാസ്റ്റ് 5  മത്സരത്തിൽ ആലപ്പുഴ ഒന്നാം സ്ഥാനവും പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവർ യഥാക്രമം 2,3,4 സ്ഥാനങ്ങളും നേടി. മിക്സ് നെറ്റ്ബോൾ മത്സരത്തിൽ പാലക്കാട് വിജയികൾ ആയപ്പോൾ പത്തനംതിട്ട  രണ്ടാമതും ആലപ്പുഴ മൂന്നാമതും മലപ്പുറം നാലാമതുമായി വിജയം കൈവരിച്ചു. 

Mixed First Palakkad



സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 & മിക്സഡ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ  മത്സരങ്ങളിലെ മികച്ച താരങ്ങൾ ആയി ബോയ്സ് മത്സരത്തിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് മത്സരിച്ച മുഹമ്മദ് ആഷിക്കും ഗേൾസിൽ മത്സരത്തിൽ ആലപ്പുഴയുടെ അനുഗ്രഹ ഷിബുവും മിക്സഡ് മത്സരത്തിൽ പാലക്കാടിൻ്റെ ആയുഷ് ബീയും തിരഞ്ഞെടുക്കപ്പെട്ടു. 

Girls First: Alappuzha
കേരള നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ്  എസ് നജീമുദ്ദീൻ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ ജനറൽ കൺവീനർ ഡോ. സതീഷ് തോമസ് സ്വാഗതവും പാല നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. പാലാ നഗരസഭ കൗൺസിലർ ലീന സണ്ണി, സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ വൈസ് പ്രിൻസിപ്പൽ ഡോ ലവീന ഡൊമിനിക്, 
Boys First : Pathanamthitta


സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  റെജിമോൻ കെ മാത്യു, സെൻ്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ ഫാ. റെജി തെങ്ങുമ്പള്ളിൽ, കോട്ടയം ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോ. സണ്ണി വി സക്കറിയാസ്, കേരള നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ശില്പ എ, കോട്ടയം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ട്രഷറർ സെൻ എബ്രഹാം,  കേരള നെറ്റ് ബോൾ അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ സുനിൽ തോമസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം എന്നിവർ ആശംസകൾ നേർന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments