പാലാ മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി 31-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. 1993 മാര്‍ച്ച് 31ന് നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയാണ് മീനച്ചില്‍ ഫാസ് ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിനിടയിലും മീനച്ചില്‍ ഫാസ് എന്ന സംഘടന കര്‍ത്തവ്യബോധത്തോടെ കുടുംബ കൂട്ടായ്മ ഒരുക്കുകയും എല്ലാമാസവും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ച് കാഴ്ചയുടെയും കേള്‍വിയുടെയും നവ്യാനുഭൂതി ഒരുക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 31 ശനിയാഴ്ച വൈകിട്ട് 6.15ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വാര്‍ഷികസമ്മേളനം നടക്കും. പ്രസിഡന്റ്‌റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം യോഗം ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 കൗണ്‍സിലര്‍മാര്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കും തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ കലാപരിപാടി തിരുവനന്തപുരം നവോദയയുടെ നാടകം സുകുമാരി അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, വൈസ് പ്രസിഡന്റുമാരായ ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പില്‍, ജോയിന്റ് സെക്രട്ടറി വി.എം അബ്ദുള്ളഖാന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബേബി വലിയകുന്നത്ത് എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments