Latest News
Loading...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പാലാ നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ മായ രാഹുൽ അധ്യക്ഷത വഹിച്ചു. icds സൂപ്പർവൈസർ ജ്യോതി s കുമാർ സ്വാഗതം ആശംസിച്ചു. നഗരസഭയുടെ വാർഷിക പദ്ധതി 2025- 2026 ൽ ഉൾപ്പെടുത്തി ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
 


നഗരസഭ ഓപ്പൺ ഹാളിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു വരിക്കാനി, ടോണി തൈപ്പറമ്പിൽ, പ്രിൻസി സണ്ണി, രജിത പ്രകാശ്, വാർഡ് കൗൺസിലർമാരായadv. ബിനു പുളിക്കക്കണ്ടം, സനിൽ രാഘവൻ, ലിസി കുട്ടി മാത്യു. മുൻസിപ്പാലിറ്റി ജീവനക്കാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments