അന്തീനാടിന് സമീപം പിക്കപ് വാനില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് 52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ പാലാ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണല്‍ ഉത്തരവായി. ഭരണങ്ങാനം ചൂണ്ടച്ചേരി പുരയിടത്തില്‍ ഔസേപ്പച്ചന്‍ ജോയി (19) ആണ് 2019 ഒക്ടോബര്‍ 20ന് അപകടത്തില്‍ മരിച്ചത്. അപകടത്തിന് ഇടയാക്കിയ പിക്അപ് വാനിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടുള്ളത്.
ഔസേപ്പച്ചന്‍ തൊടുപുഴ പാലാ റോഡിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോകുമ്പോള്‍ അന്തിനാടിന് സമീപം വാര്‍ക്ക പലകകള്‍ കയറ്റി അശ്രദ്ധമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാനില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന പലകയില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ അലക്ഷ്യമായി പലകകള്‍ കയറ്റി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാന്‍ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം. ഔസേപ്പച്ചന്‍ പാലാ പോളി ടെക്നിക്കില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പ്രിന്‍സ് ജോസഫ് വലിയപരയ്ക്കാട്ട്, അഡ്വ. ബിജു ജോസഫ് വലിയപരയ്ക്കാട്ട് എന്നിവര്‍ കോടതിയില്‍ ഹാജരായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments