കേരള രാഷ്ട്രീയ രംഗത്തെ അതികായനായിരുന്ന കെഎം മാണിയുടെ 93-ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. രാവിലെ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന വിശുദ്ധകുര്‍ബാനയിലും കല്ലറയില്‍ നടന്ന ഒപ്പീസിലും ജോസ് കെ മാണി , നിഷ ജോസ് കെ മാണി എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു. സംസ്ഥാനമെമ്പാടും കാരുണ്യദിനമായാണ് ജന്മദിനം ആചരിച്ചത്. ഡയാലിസിസ് കിറ്റുകളും ഭക്ഷണകിറ്റുകളും വിവിധ നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്നു.
പാലായില്‍ ജന്‍മദിനാചരണത്തിന്റെ ഭാഗമായി നിഷ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശ യാത്രയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പണവും പാലാ മരിയസദനത്തില്‍ നടന്നു. ജോസ് കെ മാണി എംപി ,കെഎം മാണിയുടെ ചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി തിരി തെളിച്ചു. ചെയ്തു. പിന്നാലെ കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കാരുണ്യ സന്ദേശയാത്രയുടെ റിപ്പോര്‍ട്ട് വി ജെ ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്തു.
സ്തനാര്‍ബുദം പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കുകയെന്ന സന്ദേശം പകരുകയായിരുന്നു കാരുണ്യ സന്ദേശ യാത്രയുടെ സുപ്രധാന ദൗത്യങ്ങളിലൊന്ന്. കഴിഞ്ഞവര്‍ഷം കെഎം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കാരുണ്യ സന്ദേശയാത്ര ആരംഭിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഹാപ്പിനസ് ഇന്‍ഡക്‌സ് പഠനത്തെ അടിസ്ഥാനമാക്കി 9 ചോദ്യങ്ങള്‍ രൂപപ്പെടുത്തിയാണ് കാരുണ്യ സന്ദേശ യാത്രയുടെ ഒരു വിശകലന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കാരുണ്യ സന്ദേശ യാത്ര ഈ ഒരു വര്‍ഷം കൊണ്ട് നിര്‍ത്തുകയില്ല എന്നും തന്റെ ജീവിതകാലം മുഴുവന്‍ അത് തുടരുമെന്നും നിഷ ജോസ് കെ മാണി പ്രസംഗത്തില്‍ പറഞ്ഞു. വി ജെ ജോര്‍ജ് കുളങ്ങര, സന്തോഷ് മാട്ടേല്‍, ഭദ്രന്‍ മാട്ടേല്‍, സന്തോഷ് മരിയ സദനം,രവി പാലാ, ഫാ. എബ്രഹാം മുളമൂട്ടില്‍, ജോണ്‍ കൊട്ടുകാപ്പള്ളി, ഡോ. സിബി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments