Latest News
Loading...

രൂപമാറ്റം വരുത്തിയ നിയമവിരുദ്ധ ബങ്ക് പൊളിക്കേണ്ടിവരും.



 പാലാ പൊൻകുന്നം പാലത്തിനടിയിൽ ബങ്ക് നിർമ്മാണത്തിനുള്ള അനുമതിയുടെ മറവിൽ കെട്ടിടം നിർമ്മിച്ച പരാതിയിൽ നടപടിയുമായി നഗരസഭ. നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടം സംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ചെയർപേഴ്സൺ ദിയ ബിനു സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതേ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നൽകി. മറുപടി പരിശോധിച്ച ശേഷം തുടർ നടപടിയിലേക്ക് കടക്കും. 

 

മൊബൈൽ പാർക്ക് എന്ന തന്റെ ട്രേഡ് മാർക്ക് പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ അജി മാർക്കോസ് എന്ന വ്യക്തിയാണ് രംഗത്തെത്തിയത്. പേരു മാറ്റണമെന്ന് നിർദ്ദേശം അവഗണിച്ചതിനെത്തുടർന്ന് അജി നടത്തിയ പരിശോധനയിലാണ് അനധികൃതമായാണ് നിർമ്മാണം എന്ന് കണ്ടെത്തിയത്. വിവരാവകാശ രേഖകൾ പ്രകാരം നടപടി ആവശ്യപ്പെട്ടെങ്കിലും ഉണ്ടാകാതെ വന്നതോടെ അജി ഇന്ന് പാലായിൽ വാർത്ത സമ്മേളനം നടത്തിയിരുന്നു. 



വാർത്ത ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എംഎൽഎ നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. തുടർന്നാണ് നഗരസഭാ സെക്രട്ടറി ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം നോട്ടീസ് നൽകിയത്. അതിനിടെ കെട്ടിട ഉടമസ്ഥൻ ഭീഷണിപ്പെടുത്തി എന്ന സംഭവത്തിൽ അജി പാല ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments