Latest News
Loading...

പാലായില്‍ ബീഫ് വില ഇനി 435 !



പാലായില്‍ ബീഫ് വില ഏകീകരണത്തിന് നടപടി സ്വീകരിച്ച് നഗരസഭ. പലയിടത്തും പല വില ഈടാക്കുന്നതായും കൊള്ളലാഭമെന്നും പരാതി വ്യാപകമായതോടെയാണ് വ്യാപാരികളെ വിളിച്ചുചേര്‍ത്ത് നഗരസഭ വിഷയം ചര്‍ച്ചചെയ്തത്. വ്യാപാരികളില്‍ ഒരുവിഭാഗം സഹകരിക്കാതെ മാറിയെങ്കിലും 435 രൂപയെന്ന് നഗരസഭ നിശ്ചയിച്ച് നല്കി. പോര്‍ക്കിന് 340 രൂപയായും നിശ്ചയിച്ചു. കോഴിവില ദിവസംതോറും വ്യത്യാസം വരുന്നതിനാല്‍ പ്രത്യേക നിരക്ക് നിശ്ചയിച്ചിട്ടില്ല . ഇതില്‍കൂടുതല്‍ നഗരസഭാ പരിധിയില്‍ ഈടാക്കാന്‍ അനുവദിക്കില്ല. മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പത്ത് ദിവസത്തെ സാവകാശവും അനുവദിച്ചു. 


സ്ലോട്ടര്‍ഹൗസ് ഇല്ലാത്ത പാലായില്‍ വ്യാപാരികള്‍ കശാപ്പ് നടത്തി ഇറച്ചി പാലായില്‍ എത്തിച്ചാണ് വില്‍പന. 440 വരെയാണ് പൊതുവേയുള്ള വില്പന വിലയെങ്കിലും 470 രൂപ വരെ പാലായില്‍ ഈടാക്കുന്നുണ്ട്. മാംസഉപഭോഗം കൂടുതലുള്ള മേഖലയില്‍ സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെന്നുള്ള ആക്ഷേപത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുകൂട്ടിയത്. 





വ്യാപാര സ്ഥാപനങ്ങളില്‍ വൃത്തി ഉറപ്പാക്കണമെന്ന് നഗരസഭ നിര്‍ദേശം നല്കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം. പത്ത് ദിവസത്തിന് ശേഷം നഗരസഭാ ആരോഗ്യവിഭാഗം പരിശോധനകള്‍ നടത്തും.



 സഹകരിക്കാതെ നില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. കൂടുതല്‍ വില ഈടാക്കിയാല്‍ നഗരസഭയില്‍ അക്കാര്യം പൊതുജനങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments