ക്ലബ്ബ് എന്നാല്‍ കാരംസ് കളിയും ടിവി കാണലുമല്ല നാടിനെ അടുത്തറിയുന്ന, നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണെന്ന് തെളിയിക്കുകയാണ് പാതാമ്പുഴയിലെ ഒരുസംഘം യുവാക്കള്‍. ഒരു മാസം മുന്‍പ് പിറവിയെടുത്ത എഎഫ്‌സി എന്ന അരുവിക്കച്ചാല്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 27ഓളം പേര്‍ ഒരു രാത്രി മെനക്കെട്ടത് പാന്താമ്പുഴ ടൗണിനെ സുന്ദരിയാക്കാനാണ്. രാവിലെ ടൗണിലെത്തിയവര്‍ കണ്ടത് പുതിയൊരു ടൗണിനെയും.
പുതുവര്‍ഷത്തോട് അനുബന്ധിച്ചായിരുന്ന എഎഫ്‌സിയുടെ ഈ നല്ലപാഠം. രാത്രി പത്ത് മണിയോടെ ഒത്തുകൂടിയ യുവാക്കള്‍ നാല് മണിക്കൂറിലധികം പ്രയത്‌നിച്ചാണ് ടൗണിലെ ബിഡിക്കുറ്റികളും പുല്‍നാമ്പുകളും എല്ലാം വാരിമാറ്റിയത്. ക്ലബ്ബ് പ്രസിഡന്റ് അജിത്തും സെക്രട്ടറി അമലും നയിക്കുന്ന ക്ലബ്ബിലെ അംഗങ്ങളെല്ലാവരും ആവേശത്തോടെ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
ക്ലബ്ബ് നടത്തിയ ആദ്യ പ്രവര്‍ത്തനമാണിത്. അത് നാടിന് മുതല്‍ക്കൂട്ടാകണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉയര്‍ന്ന് വന്നത്. നാട്ടുകാരും പ്രവര്‍ത്തനത്തെ അനുമോദിച്ചതിന്റെ സന്തോഷത്തിലാണിവര്‍.
വാടകയ്‌ക്കെടുത്ത ചെറിയ മുറിയിലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. പ്രദേശത്തെ കുട്ടികള്‍ക്കായി രൂപീകരിച്ച ക്ലബ്ബിന്റെ വിപുലീകരണത്തിനായി ആരുടെയെങ്കിലും സഹായം ലഭിക്കുമന്ന പ്രതീക്ഷയും അംഗങ്ങള്‍ക്കുണ്ട്.
സെക്രട്ടറി അമല്‍ : 9847068027
M
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments