ജോസ് കെ മാണി വിഭാഗം യുഡിഎഫിലേയ്ക്ക് വന്നാലും വിരോധമില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. വരുന്നതിനെ എതിർക്കുന്നില്ല. വന്നാൽ പാലാ സീറ്റ് വിട്ടുനൽകു ന്നതിനും വിരോധമില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. പക്ഷേ ആ കാര്യം യുഡിഎഫ് തീരുമാനിക്കണം. തീരുമാനിച്ചാൽ വിരോധമില്ല. നേരത്തെ പാലാ വിട്ടുകൊടുക്കില്ല എ ന്നായിരുന്നു കാപ്പൻ്റെ നിലപാട്. എന്നാൽ അതിൽ മാറ്റം വന്നിരിക്കുന്നു എന്നതാണ് പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്.
.അതേസമയം, ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ് ജോസഫ് വിഭാഗം. ജോ സ് കെ മാണി വിഭാഗം ഇടതുപക്ഷത്തെ വളർത്താനും യുഡിഎഫിനെ തകർക്കാനും നടത്തിയ ശ്രമം പരാജയപ്പെട്ടതായി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിൻ്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടതായി മോൻസ് പറഞ്ഞു.
ഇടതുപക്ഷത്തെ അസംതൃപ്തരെ മുന്നണിയിലെത്തിക്കാൻ നീക്കവുമായി മുസ്ലീം ലീ ഗാണ് നേരത്തെ രംഗത്ത് വന്നത്. വിട്ടുപോയവർ തിരികെ യുഡിഎഫിലേയ്ക്കെത്ത ണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. പലതവണ ജോസ് കെ മാണിയെ തിരികെയെ ത്തിക്കാൻ ശ്രമിച്ച ലീഗ് ഇപ്രാവശ്യവും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments