പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ 23- മത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം പെരി യ ബഹു. റവ. ഫാ. തോമസ് പനക്കക്കുഴിയിൽ( വികാരി പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാ ചർച്ച്) നിർവഹിച്ചു. ഹോളി സ്പിരിറ്റ് സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ റവ. സി. അന്നമ്മ അധ്യക്ഷ പ്രസംഗം നടത്തി.
റവ. സി. ലിസിയ (ഇൻ ചാർജ് ഓഫ് ഹോളി സ്പിരിറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ) മുഖ്യ പ്രഭാഷണം നടത്തി. ഫാ. അലക്സ് പൈകട (വികാരി പയ്യാനിത്തോട്ടം സെന്റ്. അൽഫോൻസ ചർച്ച്) അനുഗ്രഹ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ റവ. സി. സുനിത, , വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞ പ്ലാക്കൽ, ശ്രീമതി. സജി സിബി, അനിൽ സെബാസ്റ്റ്യൻ (പി ടി എ പ്രസിഡന്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങൾ മാസ്റ്റർ ഏ ബൽ അലക്സ്, കുമാരി നന്ദന വി നായർ എന്നിവർ സന്നിഹിതരായിരുന്നു. വർണ്ണാഭമായ കലാസന്ധ്യയിൽ നിരവധി പേർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments