Latest News
Loading...

കാറുകള്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്



പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും മറ്റ് 2 കാറുകളുമാണ് അപകടത്തില്‍പെട്ടത്. ഐങ്കൊമ്പ് ആറാം മൈലിന് സമീപമാണ്.


.ശബരിമലയില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തൃശൂര്‍ കുന്നംകുളം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേര്‍ക്കാണ് പരിക്കേറ്റത്. 



.പാലാ ജനറലാശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങിയ സംഘത്തിന്റേതാണ് അപകടത്തില്‍പ്പെട്ട മറ്റൊരു കാര്‍. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ മൂക്കിനടക്കം പരിക്കുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


.ചൂണ്ടച്ചേരി സ്വദേശിയായ മറ്റൊരാളുടെ വാഹനവും അപകടത്തില്‍പ്പെട്ടു. ഇയാളെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട സ്വാമിമാരെ സ്വകാര്യ ബസിലാണ് പാലാ ജനറലാശുപത്രിയിലെത്തിച്ചത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments