Latest News
Loading...

3.5 ഗ്രാം എം ഡി എം എ-യുമായി പിടിയിൽ



ക്രിസ്ത്‌മസ്‌ ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്‌ പാലാ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്‌ ബി ചിറയാത്തും പാർട്ടിയും തീക്കോയി ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട്‌ വരികയായിരുന്ന 3.5 ഗ്രാം എം ഡി എം എ-യുമായി ഈരാറ്റുപേട്ട നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബിനെ (31 വയസ്സ്‌) പിടികൂടി. ന്യൂ ഇയറിനോട്‌ അനുബന്ധിച്ച്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും രാസലഹരി ഇവിടേക്ക്‌ എത്താൻ സാധ്യതയുള്ളതിനാൽ എക്സൈസ്‌ റെയ്ഡും വാഹന പരിശോധനയും ശക്തമാക്കിയിരുന്നു.


കഴിഞ്ഞ ഒരുമാസമായി എക്സൈസ്‌ സംഘം നിരീക്ഷിച്ച്‌ വരവെയാണു ഇന്നലെ നടന്ന വാഹന പരിശോധനയിൽ ടിയാൻ പിടിയിലാകുന്നത്‌. റെയ്ഡിൽ പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്‌ ബി ചിറയാത്തിനോടൊപ്പം അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ ഷിനോ പി .എസ്‌,പ്രിവന്റീവ്‌ ഓഫീസർ (ഗ്രേഡ്‌) ഉണ്ണിമോൻ മൈക്കിൾ,ഡ്രൈവർ എം .കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments