Latest News
Loading...

മൂന്നിലവില്‍ ആര് ഭരിക്കും?



തുടര്‍ച്ചയായി നാലാം തവണ ഭരണത്തിലെത്താനുള്ള നീക്കത്തിലാണ് മൂന്നിലവിലെ യുഡിഎഫ്. എന്നാല്‍ അതെത്രമാത്രം ഫലവത്താകുമെന്നുള്ളത് കണ്ടറിയാന്‍ കുറച്ചുദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. 14 അംഗ പഞ്ചായത്തില്‍ 6 സീറ്റ് യുഡിഎഫ്, എല്‍ഡിഎഫ് 5 സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ അഞ്ച് കോണ്‍ഗ്രസുകാരും ഒരാള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗവുമാണ്. എല്‍ഡിഎഫില്‍ 2 പേര്‍ കേരള കോണ്‍ഗ്രസ് എം അംഗങ്ങളുമാണ്. 




2010, 2015, 2020 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു ഭരണം. ഇത്തവണയും പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ജനറല്‍ സീറ്റാണ്. കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ചാര്‍ലി ഐസക്, ലിന്‍സിമോള്‍, ഇത്തമ്മ മാത്യു, ജെയിംസ് മാത്യു തുടങ്ങിയവര്‍ ഇത്തവണയും വിജയികളായിട്ടുണ്ട്. സ്വതന്ത്രരായി ജയിച്ചവരുടെ പിന്തുണകൊണ്ട് മാത്രമേ ഭരണം ഉറപ്പാക്കാനാവൂ. എന്നാല്‍ ഇവരില്‍ പലരും എല്‍ഡിഎഫ് പശ്ചാത്തലമുള്ളവരാകയാല്‍ ഇവരെ ഒപ്പം നിര്‍ത്തി ഇത്തവണ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ഇടതുകേന്ദ്രങ്ങള്‍. 



മൂന്നിലവില്‍ വിജയിച്ചവര്‍ 

1 ഇരുമാപ്ര - ചാര്‍ലി ഐസക് -യുഡിഎഫ്- കോണ്‍ഗ്രസ് (104),
2 വാളകം - സെനീനാമ്മ തടത്തിമാക്കല്‍ - സ്വതന്ത്ര (39),
3 മേച്ചാല്‍ - സൂസന്‍ ഹെസക്കിയേല്‍ - എല്‍ഡിഎഫ്-കെസിഎം (48), 
4 പഴുക്കാക്കാനം - ആശാമോള്‍ തോമസ് - എല്‍ഡിഎഫ്-സിപിഎം (11),
5 വെള്ളറ - ഇത്തമ്മ മാത്യു - എല്‍ഡിഎഫ്-സിപിഐ (38), 
6 മങ്കൊമ്പ് - ജസ്റ്റിന്‍ ജോണ്‍ -യുഡിഎഫ്- കോണ്‍ഗ്രസ് (76),
7 നരിമറ്റം - ലിന്‍സി മോള്‍ ജയിംസ് -യുഡിഎഫ്- കോണ്‍ഗ്രസ് (63), 


8 പെരുങ്കാവ് - ഷെയ്സ് ജോസഫ് -യുഡിഎഫ്- കെസിജെ (27),
9 കുറിഞ്ഞിപ്ലാവ് - ജെയ്മോന്‍ ജോസ് - സ്വതന്ത്രന്‍ (39),
10 ചകിണിയാംതടം - ജിനോ ചേറ്റുകുളം -യുഡിഎഫ്- കോണ്‍ഗ്രസ് (23),
11 പുതുശേരി - ഗ്രേസമ്മ തോമസ് -യുഡിഎഫ്- കോണ്‍ഗ്രസ് (), 
12 തഴയ്ക്കവയല്‍ - ജയിംസ് മാമന്‍ - എല്‍ഡിഎഫ്-സിപിഎം (17), 
13 മൂന്നിലവ് - ജിന്‍സി ജെയിംസ് - എല്‍ഡിഎഫ്-കെസിഎം (95), 
14 അഞ്ചുമല - ജെയിംസ് ജോസഫ് - സ്വതന്ത്രന്‍ (54).


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments