ജോസഫ് ഗ്രൂപ്പ് അംഗം തിരിച്ചുകുത്തിയപ്പോള്‍ മൂന്നിലവില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. വോട്ടെടുപ്പില്‍ തുല്യനിലയെ തുടര്‍ന്ന് നറുക്കെടുത്തപ്പോള്‍ ഭരണം എല്‍ഡിഎഫിന് ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചു. എല്‍ഡിഎപിലെ ആശമോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ അടുത്ത ബന്ധുവായ ഷെയ്സ് ജോസഫ് LDF ന് അനുകൂലമായി വോട്ട് ചെയ്ത് UDF നെ പരാജയപ്പെടുത്തുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ നേതൃത്വം മൗന അനുവാദം കൊടുത്ത് വിപ്പ് നല്‍കാതെ LDF സഹായിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ്- 5 ജോസഫ്-1 എന്ന കക്ഷിനില ഉള്ളപ്പോള്‍ രണ്ട് സ്വതന്ത്രര്‍ UDF നെ പിന്തുണച്ച് വോട്ട് ചെയ്‌തെങ്കിലും, യുഡിഎഫിന്റെ ഘടകകക്ഷിയായ ജോസഫിന്റെ അംഗം LDF ന് വോട്ട് ചെയ്ത് കക്ഷിനില 7/7 എന്ന് എത്തുകയും തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് തുടര്‍ച്ചയായി ഭരിച്ചുകൊണ്ടിരുന്ന യുഡിഎഫിന് ഭരണം നഷ്ടമായത്.
ജോസഫ് വിഭാഗവുമായിട്ടുള്ള UDF ബന്ധം മൂന്നിലവില്‍ ഉപേക്ഷിച്ചതായി UDF നേതൃത്വം അറിയിച്ചു. UDF ജില്ലാ സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ട് ഷെയ്സ് ജോസഫിനെതിരെ നടപടി സ്വീകരിക്ക ണമെന്ന് UDF മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. UDF ചെയര്‍മാന്‍ ഷൈന്‍ പാറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ UDF കണ്‍വീനര്‍ ഉണ്ണി മുട്ടം, ചാര്‍ലി ഐസക്ക്, ഗ്രേസമ്മ തോമസ്, ജിനോ ചേറ്റുകുളം, ലിന്‍സിമോള്‍ ജെയിംസ്, ജസ്റ്റിന്‍ ജോണ്‍, P.M ജോണി, അനു മന്മഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments