Latest News
Loading...

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ അടിമുടി പരിഷ്‌കാരം



സ്‌കൂള്‍ കുട്ടികള്‍ക്കുള്ള എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ പേരുമാറ്റത്തിനുപുറമേ, അടിമുടി പരിഷ്‌കാരം. സിഎം-കിഡ്‌സ് സ്‌കോളര്‍ഷിപ്പെന്നാണ് പുതിയ പേര്. മുന്‍കാലങ്ങളിലേതുപോലെ പരീക്ഷയുടെ താളംതെറ്റാതിരിക്കാന്‍ നിശ്ചിത കലണ്ടര്‍ നിശ്ചയിച്ചാവും ഇനിയുള്ള പരീക്ഷകള്‍. ഇതിനായി ജനുവരി 31 വരെയുള്ള കാലയളവിലെ സ്‌കൂള്‍ പാഠ്യപദ്ധതി ഉള്ളടക്കം പരീക്ഷകളുടെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.  എല്‍എസ്എസുകാര്‍ക്ക് 5, 6, 7 ക്ലാസുകളിലും യുഎസ്എസുകാര്‍ക്ക് 8, 9, 10 ക്ലാസുകളിലുമാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. രണ്ടു സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും പരിഷ്‌കാരം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വിജ്ഞാപനവുമിറക്കി. മാതൃകാ ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടെയാണ് വിജ്ഞാപനം. ഫെബ്രുവരി 26-നാണ് പരീക്ഷ. ഈ മാസം 30 മുതല്‍ സ്‌കൂള്‍ തലത്തിലുള്ള ഓണ്‍ലൈന്‍ REGISTRATION ആരംഭിക്കും.




നിലവിലെ രീതിയില്‍ എല്‍എസ്എസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കും യുഎസ്എസില്‍ 70 ശതമാനം മാര്‍ക്കും ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇനിമുതല്‍ മുന്‍കൂട്ടി ശതമാനം പ്രഖ്യാപിക്കില്ല. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ പുതിയ പരിഷ്‌കാരത്തില്‍ കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തി. ഓരോ വര്‍ഷവും മൂല്യനിര്‍ണയത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാബോര്‍ഡ് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും. എല്‍എസ്എസില്‍ സംസ്ഥാനതലത്തില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതു ഉപജില്ലാതലത്തിലാക്കി മാറ്റി. യുഎസ്എസില്‍ ഒഎംആര്‍ പരീക്ഷാരീതി തുടരും. 



ഒന്നാംഭാഷയും ഇംഗ്ലീഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാംപേപ്പറും പരിസരപഠനവും ഗണിതവുമടങ്ങിയ രണ്ടാംപേപ്പറുമടങ്ങിയതാണ് എല്‍എസ്എസ് പരീക്ഷ. രണ്ട് പേപ്പറിലും പരമാവധി 40 മാര്‍ക്കുവീതം. രണ്ട് പേപ്പറിനുംകൂടി 60 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് മുമ്പ് എല്‍എസ്എസ് സ്‌കോളര്‍ഷിപ് ലഭിച്ചത്. ഒന്നാംഭാഷയും ഗണിതവുമടങ്ങിയ ആദ്യ പേപ്പറും ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയടങ്ങിയ രണ്ടാംപേപ്പറുമടങ്ങിയതാണ് യുഎസ്എസ് പരീക്ഷ. രണ്ട് പേപ്പറുകള്‍ക്കുകൂടി 90 മാര്‍ക്കില്‍ 70 ശതമാനമോ അതില്‍ കൂടുതലോ കിട്ടിയാല്‍ സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു. 

ജനുവരി ആദ്യവാരം രജിസ്ട്രേഷന്‍ ആരംഭിക്കുകയും ഫെബ്രുവരിയില്‍ പരീക്ഷ നടത്തുകയും ചെയ്യും. എല്‍പി, യുപി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയര്‍ത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കും. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments